ഡിഐസി സ്ഥാനാര്‍ത്ഥിക്കെതിരെ വധശ്രമം
തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ റിബല്‍ സ്ഥാനാര്‍ത്ഥിയായ ഡിഐസിയിലെ അഡ്വ. എസ്.അനില്‍കുമാറിനെതിരെ വധശ്രമം. തിങ്ങളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നത്.
നന്ദിയോട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് വെഞ്ഞാറമൂട്ടിലേക്ക് കാറില്‍ പോവുന്നതിനിടെയാണ് അനില്‍കുമാറിനെതിരെ ആക്രമണമുണ്ടായത്. പാങ്ങോട് മൈലമൂടിന് സമീപം വച്ച് മറ്റൊരു കാറിലെത്തിയ അക്രമി സംഘം അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മാരകായുധവുമായി കാറില്‍നിന്നിറങ്ങിയ അക്രമികള്‍ അനില്‍കുമാറിനെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടു തലക്കടിക്കാനുള്ള ശ്രമത്തെ ചെറുത്തിതിനെത്തുടര്‍ന്ന് വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നു.
അനില്‍കുമാറിന്റെ ഇടതുകൈക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് ഇന്ദിര ജില്ലാ സെക്രട്ടറി ബിജുകൃഷ്ണന്‍, ഡ്രൈവര്‍ അനു എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.












Click it and Unblock the Notifications