Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് തൊഴിലാളികള്‍ക്കായി ഒരു സംഘം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി തൊഴിലില്ലായ്മയനുഭവിക്കുന്ന കേരളീയര്‍ പുതിയൊരു തൊഴില്‍ മേഖലകൂടി കണ്ടെത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പ് തൊഴിലാളികളായ ഇക്കൂട്ടരുടെ സംഘത്തില്‍ യുവാക്കള്‍ക്കൊപ്പം സ്ത്രീകളും വൃദ്ധരും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് മാത്രമായി 200പേര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതുജോലിയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. റാലികളില്‍ വേണ്ടത്ര ആള്‍ബലം നല്‍കുക, ചുവരെഴുത്തുകള്‍ നടത്തുക, വീടുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുക, തിരഞ്ഞെടുപ്പു പരിപാടികളില്‍ പ്രസംഗിക്കുക എന്നുതുടങ്ങി ന്യായമായ കൂലികൊടുത്താല്‍ ഇവരെന്തിനും തയ്യാര്‍.

ഇതില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വ്യക്തമായ നിലപാടുകളുമുണ്ട്. എന്നാല്‍ തൊഴിലില്ലായ്മയും ദാരിദ്യ്രവും കാരണം അത്തരം താല്പര്യങ്ങളെല്ലാം മാറ്റിവെച്ച് ഏതുപാര്‍ട്ടിക്കാണോ സേവനമാശ്യം അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണെന്ന് സംഘത്തിന്റെ കോ-ഓര്‍ഡിനേറ്ററായ ഗണേശ് പറയുന്നു. തിരുവനന്തപുരം നഗരത്തിലെ ചെങ്കല്‍ച്ചൂള ചേരിപ്രദേശത്താണ് ഗണേശ് താമസിക്കുന്നത്.

നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് , സി പി എം, സി പി ഐ, ബി ജെ പി എന്നീ പ്രമുഖപാര്‍ട്ടികളെല്ലാം തങ്ങളുടെ പ്രവര്‍ത്തനം ആവശ്യപ്പെടുന്നുണ്ടെന്ന് ഗണേശ് പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി പാര്‍ട്ടി പ്രവര്‍ത്തകരെത്തന്നെ കിട്ടാതെവരുമ്പോഴാണ് റാലികള്‍ക്കും മറ്റുമായി രാഷ്ട്രീയക്കാര്‍ ഇവരെത്തേടി വരുന്നത്.

പണം തരാന്‍ തയ്യാറുള്ള ഏതു രാഷ്ട്രീയ പ്പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുമെങ്കിലും ഇവരെല്ലാം വോട്ടു ചെയ്യുക സ്വന്തം താല്പര്യത്തിനനുസരിച്ചാണ്. തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് നട്ടം തിരിയുമ്പോള്‍ രാഷ്ട്രീയ വൈരമെന്നത് ഒരു വിഷയമേയല്ലാതാകുമെന്നും സ്വാനുഭവത്തിലൂടെ ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

18നും 20 ഇടയില്‍ പ്രായമുള്ള പുരുഷന്മാരും 30നു മുകളില്‍ പ്രായമുള്ള സ്ത്രീകളും ഈ സംഘത്തില്‍ അംഗങ്ങളാണ്. പൂര്‍ണമായും പട്ടിണിയിലമര്‍ന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് മിക്ക സ്ത്രീകളും. അവിവാഹിതരായ പെണ്‍മക്കള്‍ ഈ ജോലിചെയ്യുന്നത് അവരുടെ ഭാവിക്കു ഭീഷണിയാകുമോയെന്നു ഭയന്നാണ് മിക്കവീടുകളിലെയും അമ്മമാര്‍ തന്നെ ഈ ജോലിക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും തങ്ങളുടെ സേവനം ആവശ്യമുള്ളവര്‍ക്കായി പ്രവര്‍ത്തിച്ചാല്‍ ദിവസം 100രൂപയെങ്കിലും കയ്യില്‍ക്കിട്ടുമെന്നും തിരഞ്ഞെടുപ്പു തൊഴിലാളിയായ ശ്രീകുമാര്‍ പറയുന്നു. ദാരിദ്യ്രമനുഭവിക്കുന്ന കുടുംബത്തെയോര്‍ത്താണ് സ്വന്തം രാഷ്ട്രീയ താല്പര്യങ്ങള്‍ ഉപേക്ഷിച്ച് താനീപ്പണിക്കിറങ്ങിയതെന്ന് മറ്റൊരു തൊഴിലാളിയായ നാരായണന്‍ പറയുന്നു. ഒരു തിരഞ്ഞെടുപ്പു പരിപാടിയില്‍ പങ്കെടുക്കുന്നതിന് 50 രൂപയും വീടുകയറി വോട്ടു പിടിക്കുന്നതിന് 100രൂപയുമാണ് ഇവര്‍ക്ക് ലഭിക്കുക.

ഒറ്റക്കൊറ്റക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ഈ തൊഴിലിലും ചുഷണങ്ങള്‍ നടക്കുമെന്നതിനാലാണ് ഇവര്‍ ഇങ്ങനെയൊരു സംഘം രൂപീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+