പ്രധാനമന്ത്രി കേരളത്തിലെത്തി
കൊച്ചി: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളത്തിലെത്തി. രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനമാണ് അദ്ദേഹം കേരളത്തില്‍ നടത്തുന്നത്.
ബുധനാഴ്ച രാവിലെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഹെലികോപ്റ്ററില്‍ അദ്ദേഹം ആദ്യസമ്മേളന വേദിയായ പെരുമ്പാവൂരിലേക്കു തിരിച്ചു. പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് യുഡിഎഫിന്റെ സമ്മേളനം.
പെരുമ്പാവൂരില്‍ നിന്നും അദ്ദേഹെ തൊടുപുഴയിലെത്തി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലേക്കു മടങ്ങും. വൈകീട്ട് അഞ്ചിന് താജ് മലബാറില്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം നടക്കും.
വ്യാഴാഴ്ച അദ്ദേഹം കോഴിക്കോട്ടേക്കു തിരിക്കും. പട്ടാമ്പി, കൊയിലാണ്ടി, ഇരിട്ടി മണ്ഡലങ്ങളില്‍ പ്രസംഗിക്കും. പ്രചാരണ പര്യടനത്തിനു ശേഷം വ്യാഴാഴ്ച വൈകീട്ട് കരിപ്പൂരില്‍ നിന്നും അദ്ദേഹം ദില്ലിയിലേക്കു തിരിക്കും.












Click it and Unblock the Notifications