കരിമണല്‍ ഖനനം: സമരക്കാരും പൊലീസും ഏറ്റുമുട്ടി
കൊല്ലം: ആലപ്പാടിനു സമീപം വെള്ളനാതുരുത്തില്‍ കരിമണല്‍ ഖനനം നടത്തുന്നതിനെതിരെ സമരം ചെയ്ത നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാര്‍ജിലും മൂന്ന് പൊലീസുകാരുള്‍പ്പെടെ പത്തു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ എണ്‍പതോളം പേരെ പൊലീസ് അറസ്റ് ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളനാതുരുത്തില്‍ ചവറ എആര്‍ഐക്കു വേണ്ടിയാണ് കരിമണല്‍ ഖനനം നടത്തുന്നത്. ഖനനത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച നാട്ടുകാരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്.
തിങ്കളാഴ്ചയാണ് ഖനനത്തിനെതിരെ നാട്ടുകാര്‍ സമരം തുടങ്ങിയത്. എംഎല്‍എ രാജന്‍ബാബു ഇടപെട്ടതിനെ തുടര്‍ന്ന് ഖനനം തത്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.












Click it and Unblock the Notifications