സ്മാര്‍ട്ട് സിറ്റി കരാര്‍ ഇപ്പോള്‍ ഒപ്പിടരുത്: സിപിഎം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്മാര്‍ട്ട് സിറ്റി കരാറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പു വയ്ക്കുന്നത് ജനാധിപത്യ വിരുദ്ധവും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
കരാര്‍ ഒപ്പിടുന്നത് വോട്ടര്‍മാരെ സ്വാധീനിക്കലാണോ എന്ന കാര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അനന്തര നടപടി സ്വീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്.
കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ക്കു വിട്ടുകൊടുത്തു കൊണ്ടുള്ള കരാര്‍ ജനങ്ങള്‍ അംഗീകരിക്കില്ല. ജനഹിതം മാനിക്കാതെ കരാര്‍ ഒപ്പിട്ടാല്‍ ജനഹിതം മാനിക്കുന്നവര്‍ നാളെ അത് പുന:പരിശോധിക്കും.
സ്മാര്‍ട്ട് സിറ്റി ദ്രോഹകരമല്ലാത്ത വ്യവസ്ഥകളോടെ വരുന്നതിന് സിപിഎം എതിരല്ല. എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുസ്വത്ത് വിദേശ കമ്പനിക്ക് അടിയറ വച്ച് സ്മാര്‍ട്ട് സിറ്റിക്കു കരാറുണ്ടാക്കുന്നതിനോട് സിപിഎം യോജിക്കുന്നില്ലെന്നും സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications