പിഡിപിയുമായി ബന്ധമില്ല: വെളിയം
തൃശൂര്‍: പിഡിപിയുമായി സിപിഐക്ക് ബന്ധമില്ലെന്നും പിഡിപി വര്‍ഗീയകക്ഷിയല്ലെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. മദനിയെ വിചാരണ കൂടാതെ തടവിലിടുന്നതിനെ മാത്രമാണ് സിപിഐ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനുമായ കെ.പി.വത്സലനെ കൊലപ്പെടുത്തിയത് എന്‍ഡിഎഫുകാരാണ്. മുസ്ലിം ലീഗ് ഇപ്പോള്‍ എന്‍ഡിഎഫിനെ കൂടെ കൂട്ടുകയാണ്. എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞു കയറാന്‍ എന്‍ഡിഎഫ് ശ്രമിക്കുന്നുണ്ട്.
രാജന്‍ കേസ് പുനരന്വേഷിക്കണമെന്ന അഭിപ്രായം സിപിഐക്കുമുണ്ട്. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ പഴയ കാല കമ്യൂണിസ്റ് നേതാക്കള്‍ക്കു ചെയ്ത സഹായം മറന്നിട്ടില്ല.
സ്മാര്‍ട്ട് സിറ്റി കരാറിലെ വ്യവസ്ഥകള്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പുന:പരിശോധിക്കുമെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications