ഇറാനെതിരെ ആണവ ആക്രമണത്തിനും മടിക്കില്ല: ബുഷ്
വാഷിംങ്ടണ്‍: ഇറാനെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് വ്യക്തമാക്കി. ഇതൊഴിവാക്കാനായി നയതന്ത്രശ്രമങ്ങളിലൂടെ ഇറാനെ പിന്തിരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ബുഷ് പറഞ്ഞു.
ഇറാനെതിരെ ആണവ ആക്രമണത്തിന് പദ്ധതിയുണ്ടോ എന്നചോദ്യത്തിന് എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നായിരുന്നു ബുഷിന്റെ മറുപടി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയാഴ്ച അമേരിക്കന്‍സന്ദര്‍ശനത്തിനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഹു ചന്റോ യുമായി ഇറാന്റെ ആണവപ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുമെന്ന് ബുഷ് അറിയിച്ചു. ഊര്‍ജ്ജോല്‍പാദനത്തിനുവേണ്ടിമാത്രമാണ് തങ്ങള്‍ ആണവപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഇറാന്റെ വിശദീകരണം യു എസ് തള്ളിക്കളയുകയാണ്. മാത്രമല്ല അണുബോംബ് നിര്‍മ്മാണമാണ് ഇറാന്റെ ലക്ഷ്യമെന്ന് അമേരിക്ക ഭയപ്പെടുകയും ചെയ്യുന്നു.
യു എന്‍ സെക്രട്ടറി കൗണ്‍സില്‍ സ്ഥിരാംഗങ്ങളായ യു എസ് ,ബ്രിട്ടന്‍ , ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ സമ്മേളനത്തില്‍ ഊര്‍ജോല്‍പാദനം മാത്രമാണ് ആണവ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ തങ്ങളുടെ ലക്ഷ്യമെന്ന് തെളിയിക്കാന്‍ ഇറാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications