ഓഹരി സൂചിക 12,000 പോയിന്റ് കടന്നു
മുംബൈ: ഓഹരി വിപണിയില്‍ മറ്റൊരു ചരിത്രം കുറിച്ചുകൊണ്ട് വ്യാഴാഴ്ച സൂചിക 12,000 പോയിന്റ് കടന്നു.
16 വ്യാപാര ദിവസങ്ങള്‍ക്കുള്ളിലാണ് സൂചിക 11,000 പോയിന്റില്‍ നിന്നും ആയിരം പോയിന്റ് വര്‍ധിച്ച് 12,000 പോയിന്റിലെത്തിയത്. സോഫ്റ്റ്വേര്‍, സിമന്റ്, സ്റീല്‍ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകര്‍ വ്യാപകമായി വാങ്ങിക്കൂട്ടിയതാണ് വിപണിയിലെ ഈ വന്‍കുതിച്ചുചാട്ടത്തിനു പിന്നില്‍.
ഫിബ്രവരി ഏഴിനാണ് സൂചിക 10,000 പോയിന്റിലെത്തിയത്. മാര്‍ച്ച് 27ന് 11,000 പോയിന്റിലെത്തി. വെറും 16 വ്യാപാര ദിവസങ്ങള്‍ കൊണ്ട് സൂചികയില്‍ വീണ്ടും 1000 പോയിന്റിന്റെ വര്‍ധനവുണ്ടായി.












Click it and Unblock the Notifications