വിനയ് കത്യാര്‍ റായ്ബറേലിയില്‍ പത്രിക നല്‍കി
റായ്ബറേലി: റായ്ബറേലി ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനയ് കത്യാര്‍ നാമനിര്‍ദേശ പത്രിക നല്‍കി.
ബിജെപി വൈസ് പ്രസിഡന്റ് കല്യാണ്‍സിംഗ്, ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് കത്യാര്‍ പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയിഗാന്ധിക്കെതിരെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയതിലൂടെ കത്യാറിനെ ബിജെപി ബലിയാടാക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. സോണിയക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications