ഖുറാന ബിജെപിയില്‍ നിന്ന് രാജിവച്ചു
ദില്ലി: മുന്‍ ദില്ലി മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാന ബിജെപിയില്‍ നിന്നു രാജിവച്ചു. ദില്ലിയില്‍ നടന്ന ഉമാഭാരതിയുടെ റാലിയില്‍ പങ്കെടുത്തതിന് ഒരു മാസം മുമ്പ് ഖുറാനയെ ബിജെപിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗിന് താന്‍ രാജിക്കത്ത് അയച്ചതായി ഖുറാന വ്യാഴാഴ്ച അറിയിച്ചു. ഒരു സ്വകാര്യ കമ്പനി പോലെയാണ് ബിജെപി നേതൃത്വം പാര്‍ട്ടിയെ കൊണ്ടുപോകുന്നത്. ജനപ്രിയരായ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു പരിഗണനയുമില്ല. ഇത്തരമൊരു അന്തരീക്ഷത്തില്‍ തനിക്ക് പാര്‍ട്ടിയില്‍ തുടരാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് രാജിവയ്ക്കുന്നത്.
രാജിക്കത്തിന്റെ പകര്‍പ്പുകള്‍ മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പിേ, ആര്‍എസ്എസ് നേതാക്കളായ കെ.എസ്.സുദര്‍ശന്‍, മോഹന്‍ ഭഗവത്, വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.
താന്‍ ഉമാഭാരതി രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരുകയോ ദില്ലിയില്‍ ഒരു മൂന്നാം മുന്നണി രൂപീകരിക്കുകയോ ചെയ്യുമെന്ന് ഖുറാന വ്യക്തമാക്കി.












Click it and Unblock the Notifications