Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതു വിജയം യുപിഎ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും: ബര്‍ദാന്‍

തിരുവനന്തപുരം: കേരളത്തിലും പശ്ചിമബംഗാളിലും ഇടതുമുന്നണി നേടുന്ന വിജയം കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍.

ഈ സംസ്ഥാനങ്ങളിലെ വിജയം ദേശീയതലത്തില്‍ ഇടതുപാര്‍ട്ടികളുടെ പ്രാധാന്യം വര്‍ധിപ്പിക്കും. കോണ്‍ഗ്രസ് പരാജയത്തില്‍ നിന്ന് പാഠം പഠിക്കുമെന്നും ബര്‍ദാന്‍ പറഞ്ഞു. കേസരി സ്മാരകട്രസ്റ് സംഘടിപ്പിച്ച ജനവിധി 2006 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബര്‍ദാന്‍.

ഇടതുപാര്‍ട്ടികളുടെ എല്ലാ സമ്മര്‍ദങ്ങളെയും അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പൊതുമിനിമം പരിപാടിയെയും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു. പൊതുമിനിമം പരിപാടി സത്യസന്ധമായി നടപ്പാക്കുകയാണെങ്കില്‍ ഒരു പരാതിയും ആശയക്കുഴപ്പവുമുണ്ടാകില്ല. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഇടതുകക്ഷികള്‍ പുന:പരിശോധിച്ചേക്കുമെന്നും ബര്‍ദാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+