ചാവക്കാട് കൊലപാതകം: രണ്ടു പേര്‍ അറസ്റില്‍
ചാവക്കാട്: മുനിസിപ്പാലിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ കെ.പി.വത്സലനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ് ചെയ്തു. പുന്നയൂര്‍ ഒറ്റയിനി പൊരുമ്പുള്ളി സുലൈമാന്‍ (23), പുന്നയൂര്‍ ഒറ്റയിനി കാര്യാടത്ത് ഫൈസല്‍ (33) എന്നിവരാണ് അറസ്റിലായത്.
ഇവര്‍ മുന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭാവികളുമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികള്‍ ഒറ്റയിനിയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് കുന്ദംകുളം ഡിവൈഎസ്പി പി.എന്‍.ഉണ്ണിരാജന്‍ പറഞ്ഞു. കൊലക്ക് ഉപയോഗിച്ച കത്തി രാമച്ചപ്പാടത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. സുലൈമനാണ് കത്തി കാണിച്ചുകൊടുത്തത്.
മുസ്ലിം ലീഗിന്റെ കൊടി കീറിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഫൈസലിന് മര്‍ദനമേറ്റിരുന്നു. ഇതറിഞ്ഞ് കത്തിയുമായി സംഭവസ്ഥലത്തെത്തിയ സുലൈമാന്‍ അവിടെ കാര്യങ്ങള്‍ തിരക്കാനെത്തിയ സിപിഎം നേതാക്കളായ വത്സലനെയും അക്ബറിനെയും അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത അക്ബറിനെ സുലൈമാന്‍ കുത്തി. തടയാന്‍ ശ്രമിച്ച വത്സലനന്‍ കുത്തേറ്റു മരിക്കുകയായിരുന്നു.












Click it and Unblock the Notifications