ബിജെപി അനുകൂല തരംഗമെന്ന് സികെപി
തിരുവനന്തപുരം: കേരളത്തില്‍ ഇരു മുന്നണികള്‍ക്കുമെതിരെ ഒരു നിശബ്ദ തരംഗം ഉയര്‍ന്നു വരുന്നുണ്ടെന്നും ഇത് ബി ജെ പിക്കനുകൂലമായിരിക്കുമെന്നും ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ പറഞ്ഞു. കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയക്കുകയും വ ി എസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ ആദ്യം ജയിലില്‍ പോകുന്നത് പിണറായി വജയനായിരിക്കുമെന്നും പത്മനാഭന്‍ അഭിപ്രായപ്പെട്ടു. എസ് എന്‍ സി ലാവ് ലിന്‍ പ്രശ്നത്തില്‍ വി എസ് ഉറച്ചുനിലപാടെടുക്കുകയാണെങ്കില്‍ പിണറായിക്കു ജയിലില്‍ പോകാതെ രക്ഷയുണ്ടാകില്ല.
ധാര്‍മിക മൂല്യങ്ങളൊന്നും രാഷ്ട്രീയത്തില്‍ ആവശ്യമില്ലെന്നാണ് കേരളത്തിലെ ഇരുമുന്നണികളുടെയും ധാരണ. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. ഇക്കാരണം കൊണ്ടുതന്നെ ബി ജെ പി അനുകൂലികളായി നിരവധിപേര്‍ മുന്നോട്ടുവരുന്നുണ്ടെന്നും പത്മനാഭന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications