ആറ് ജില്ലകളില്‍ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും
തിരുവനന്തപുരം: ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് ജില്ലകളിലെ പ്രചാരണം വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും.
59 നിയോജക മണ്ഡലങ്ങളിലാണ് ശനിയാഴച് വോട്ടെടുപ്പ് നടക്കുന്നത്. 409 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ആറ് ജില്ലകളിലായി 83,89,645 വോട്ടര്‍മാരാണുള്ളത്.
8292 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്- കൊല്ലത്ത് 1999ഉം പത്തനം തിട്ടയില്‍ 686ഉം ആലപ്പുഴയില്‍ 1505ഉം കോട്ടയത്ത് 1401ഉം ഇടുക്കിയില്‍ 900ഉം ബൂത്തുകളുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശനിയാഴ്ച ജനവിധി തേടുന്നവരിലുണ്ട്. പത്ത് മന്ത്രിമാരും പ്രമുഖ സിപിഎം നേതാക്കളായ എം.വിജയകുമാര്‍, എം.എ.ബേബി, തോമസ് ഐസക് , ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ എന്നിവരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു.
ഇതാദ്യമായി എല്ലാ ബൂത്തിലും പൊലീസിനെ വിന്യസിച്ചതായി ഡിജിപി അറിയിച്ചു. 25 കമ്പനി പൊലീസിനെ അന്യസംസ്ഥാനങ്ങളില്‍ നിന്നും നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യതയുള്ള ബൂത്തുകളില്‍ ഡിജിറ്റല്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications