എല്‍ഡിഎഫ് ചരിത്രവിജയം നേടും: സിറാജ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രജയം നേടുമെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. എല്‍ഡിഎഫിന്റെ വിജയത്തിനു വേണ്ടി പിഡിപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുമെന്നും സിറാജ് പറഞ്ഞു.
കൊച്ചി പ്രസ് ക്ലബ്ബില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോയമ്പത്തൂര്‍ ജയിയില്‍ കഴിയുന്ന മദ്നിയുടെ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. യുഡിഎഫിന് മുന്‍കാലങ്ങളിലുണ്ടായിരുന്ന രാഷ്ട്രീയനന്മ ഇപ്പോള്‍ പൂര്‍ണമായും നഷ്ടമായിരിക്കുന്നു.
വി.എസിന്റെയും പിണറായിയുടെയും അറിവോ സമ്മതമോ ഇല്ലാതെ ടി.കെ.ഹംസ കോയമ്പത്തൂര്‍ ജയിലില്‍ പോയി മദ്നിയെ കാണുമോയെന്ന് സിറാജ് ചോദിച്ചു. വി.എസ് ഏതുതരത്തിലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്നും സിറാജ് വ്യക്തമാക്കി.
നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് മദ്നിയെ അറസ്റ് ചെയ്തത് എന്നതു ശരിയാണ്. എന്നാല്‍ അതിനു മുമ്പ് കരുണാകരന്റെ കാലത്തു തന്നെ 40 കേസുകള്‍ മദ്നിക്കെതിരെ രജിസ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അറസ്റുണ്ടായത്- സിറാജ് പറഞ്ഞു.












Click it and Unblock the Notifications