സ്മാര്‍ട്ട് സിറ്റി: തീരുമാനം നന്നായെന്ന് വൃന്ദ
കോട്ടയം: സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം നന്നായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.
കരാറിലെ ധാരണകളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അതു നിഷേധിച്ചുകൊണ്ട് കരാറില്‍ ഒപ്പിടാനാവില്ലെന്നും വൃന്ദ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വൃന്ദ.
സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി തീരുമാനിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും യുഡിഎഫ് ഭരണത്തിനെതിരാണ്. അതുകൊണ്ട് സ്വാഭാവികമായും ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കും.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം സിപിഎം കേന്ദ്രകമ്മിറ്റി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സംബന്ധിച്ച സാഹചര്യങ്ങള്‍ വിലയിരുത്തും. യുപിഎ സര്‍ക്കാരിന്റെ ഭാവി പൊതുമിനിമം പരിപാടി നടപ്പാക്കുന്നതിലെ അവരുടെ ആത്മാര്‍ത്ഥതയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും വൃന്ദ പറഞ്ഞു.












Click it and Unblock the Notifications