സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പിടുന്നില്ല: മുഖ്യമന്ത്രി
കൊച്ചി: സ്മാര്‍ട്ട് സിറ്റി കരാറില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരാറില്‍ ഒപ്പിടരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഇക്കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹോട്ടല്‍ താജ് മലബാറില്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയതിനു ശേഷം അതേ വേദിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ് സിപിഎം നടത്തുന്നത്. സിപിഎം തൊഴിലില്ലാത്ത യുവാക്കളോട് കാട്ടുന്ന ഈ ചതി തുറന്നുകാട്ടും. സിപിഎമ്മിനെ ഭയന്നല്ല കരാര്‍ ഒപ്പുവയ്ക്കാത്തത്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാര്‍ ഒപ്പുവയ്ക്കും.
കരാര്‍ വ്യവസ്ഥകളെ കുറിച്ച് സിപിഎമ്മുമായി വിശദമായി ചര്‍ച്ച ചെയ്തതാണ്. ധാരണാപത്രത്തില്‍ അവര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതുമാണ്. എന്നിട്ടും ഇപ്പോള്‍ കരാര്‍ ഒപ്പുവയ്ക്കരുതെന്ന് സിപിഎം പറയുന്നതിനെ ഗൗരവമായി കാണുന്നു.
കരാര്‍ വ്യവസ്ഥകളില്‍ യാതൊരു ദുരൂഹതയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications