Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കം: 23 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും പെട്ട് 23 പേര്‍ മരിച്ചതായി ഇന്തോനേഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായത്.

ജനങ്ങല്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ ജാവാ പ്രവിശ്യയിലാണ് നാശനഷ്ടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളത്. ബെന്‍ഡുന്‍ഗാന്‍ ജില്ലിയിലെ മലയോരമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് 13 പേരാണ് മരിച്ചത്. വീടിനുമുകളില്‍ മണ്ണുവീണതാണ് മരണകാരണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടക്ക് അഞ്ചു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ട്രന്‍ഗലെക് മേഖലയിലെ 12ഓളം ഗ്രാമങ്ങളിലായി ആയിരത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്താകെ റോഡുകളും പാലങ്ങളുമെല്ലാം തകരുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്തു. പൊലീസിനെയും സൈനികരേയും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

രക്ഷപ്പെട്ടവരെയെല്ലാം താല്കാലിക അഭയസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തിടക്കിടെയുണ്ടാകുന്ന വന്‍ വെള്ളപ്പൊക്കങ്ങള്‍ക്കും മണ്ണിടിച്ചിലിനും കാരണം അനിയന്ത്രിതമായ വനനശീകരണമാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+