നേപ്പാളില്‍ കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍
കാഠ്മണ്ഡു: രാജാധിപത്യത്തിനെതിരെ നേപ്പാളിലെ തെരുവുകളില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിപക്ഷപ്പാര്‍ട്ടികള്‍ പ്രതിഷേധറാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചാണ് ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരന്നത്.
വ്യാഴാഴ്ച രാവിലെമുതല്‍ 18 മണിക്കൂര്‍നേരത്തേക്കാണ് നേപ്പാള്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രത്യേക ദൂതന്‍ കരണ്‍ സിംഗ് ഗ്യാനേന്ദ്രരാജാവുമായി ചര്‍ച്ച നടത്തി. നേപ്പാളില്‍ സമാധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷപ്പാര്‍ട്ടി പ്രതിനിധികളുംമായും കരണ്‍സിംഗ് ചര്‍ച്ചകള്‍ നടത്തും.
വിദേശകാര്യ സെക്രട്ടറി ശ്യാം സരണും കരണ്‍സിംഗിനൊപ്പം ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. നേപ്പാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനായി പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും ശക്തമായ ധാര്‍മികപിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications