ഷൂട്ടിംഗിനിടയില്‍ ഐശ്വര്യക്ക് പരിക്ക്
ബദാമി: പ്രശസ്ത ബോളീവുഡ് ചലചിത്രതാരം ഐശ്വര്യാ റായ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റു. കര്‍ണാടകയിലെ ചരിത്ര നഗരമായ ബാഗല്‍കോട്ടില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
പ്രശസ്ത സംവിധായകന്‍ മണി രത്നത്തിന്റെ പുതിയ ഹിന്ദിച്ചിത്രമായ ഗുരു വിന്റെ ചിത്രീകരണത്ിതനിടയിലാണ് അപകടം സംഭവിച്ചത്. ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടക്ക് സൈക്കിളില്‍നിന്ന് വീണതാണ് അപകടകാരണം. ഐശ്വര്യയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അകടത്തെത്തുടര്‍ന്ന് ചിത്രീകരണം മാറ്റിവെച്ചു.പരിക്ക് നിസ്സാരമാണെന്നുേം രണ്ടുദിവസങ്ങള്‍ക്കകം ചിത്രീകരണം പുനരാരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഗുരുവില്‍ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ നായകന്‍.












Click it and Unblock the Notifications