സിയാച്ചിന്‍ പ്രശ്നപരിഹാരം അവസാനഘട്ടത്തിലേക്ക് : എം കെ നാരായണന്‍
ദില്ലി: ഇന്ത്യയും പാകിസ്താനും സിയാച്ചിന്‍ പ്രശ്നപരിഹാരത്തിന്റെ അന്തിമഘടത്തിലേക്ക് കടക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ അറിയിച്ചു. സൈനിക പിന്മാറ്റത്തില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ വര്‍ഷം തന്നെ ഒരേ താല്പര്യത്തിലെത്തിയതാണ്. സിയാച്ചിന്‍ മലനിരകളില്‍ ഇരു സേനകളുടെയും വിന്യാസനില് ഉറപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
ലോകത്തെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇത് വഴിയൊരുക്കിയേക്കും. ഇന്ത്യന്‍ സേന പിന്‍മാറിയാല്‍ പാക് സൈന്യം കാര്‍ഗില്‍ മാതൃകയില്‍ സാള്‍ട്ടോറോ മലനിരകയ്യടക്കിയേക്കുമെന്ന ആശങ്കയാണ് ഇന്ത്യയെ സേന പിന്‍വലിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഇതൊഴിവാക്കാന്‍ ഇരു ഭാഗത്തെയും സൈനികനില വ്യക്തമായി രേഖപ്പെടുത്തി സേനകള്‍ പിന്‍മാറുകയും ഭൂപടം കൈമാറുകയും ചെയ്യണമെന്നാണ് നിര്‍ദേശം.
സിയാച്ചിനിലേക്ക് ഇന്ത്യന്‍ സേന തിരച്ചു പോകേണ്ടാത്ത നിലയിലുള്ള ഉറപ്പുകളാകും ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെടുകയെന്നാണ് നാരായണന്‍ നല്‍കിയ സൂചന. കര-വ്യോമ സേനകള്‍ സംയുക്തമായി 1994ല്‍ നടത്തിയ ഓപ്പറേഷന്‍ മേഘദൂതിലൂടെ യാണ് ഇന്ത്യ സിയാച്ചിനില്‍ ആധിപത്യമുറപ്പിച്ചത്. സിയാച്ചിന്റെ മൂന്നില്‍ രണ്ടുഭാഗവും ഇപ്പോള്‍ ഇന്ത്യയുടെകൈവശമാണ്. ദിനംപ്രതി 4.5കോടി രൂപയാണ് സിയാച്ചിനുവേണ്ടി ഇന്ത്യ ചിലവിടുന്നത്.












Click it and Unblock the Notifications