നേപ്പാളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടപടിയുണ്ടായേക്കുമെന്ന് കരണ്‍സിംഗ്
ദില്ലി: നേപ്പാളിലെ ജനാധിപത്യപുനസ്ഥാപനം സംബന്ധിച്ച് അനുകൂലതീരുമാനമുണ്ടായേക്കാമെന്ന് കരണ്‍ സിംഗ് ദില്ലിയില്‍ അറിയിച്ചു.
നേപ്പാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജ്ഞാനേന്ദ്രരാജാവുമായും പ്രതിപക്ഷപാര്‍ട്ടികളുമായു ംചര്‍ച്ചനടത്താന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായാണ് കരണ്‍സിംഗ് നേപ്പാള്‍ സന്ദര്‍ശനം നടത്തിയത്. സമാധാനം സ്ഥാപിക്കുനുള്ള ഏകമാര്‍ഗം ജനാധിപത്യം പുനസ്ഥാപിക്കലാണെന്ന് ജ്ഞാനേന്ദ്രരാജാവുമായി നടത്തിയ ചര്‍ച്ചയില്‍ കരണ്‍സിംഗ് നിര്‍ദേശിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രതീക്ഷാവഹമായ തീരുമാനമോ പ്രഖ്യാപനമോ എത്രയും പെട്ടന്നുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കരണ്‍ സിംഗ് അറിയിച്ചു.












Click it and Unblock the Notifications