ബംഗാള്‍ രണ്ടാംഘട്ട പോളിംഗിന് ഒരുങ്ങുന്നു
കൊല്‍ക്കത്ത: ബംഗാളിലെ നാല് തെക്കന്‍ജില്ലകളില്‍ ശനിയാഴ്ച രണ്ടാം ഘട്ടപോളിംഗ് നടക്കും. ആകെയുള്ള 294 മണ്ഡലങ്ങളില്‍ 66എണ്ണത്തിലാണ് നാളെ രണ്ടാംഘട്ട പോളിംഗ് നടക്കുന്നത്. ഹൗറ, ഹൂഗ്ലി, കിഴക്കന്‍ മിഡ്നാപ്പൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലാലായി 348 സ്ഥാനാര്‍ത്ഥികളാണ് നാളെ ജനവിധിതേടുന്നത്. ഇവരില്‍ 28 പേര്‍സ്ത്രീകളാണ്.
ഏപ്രില്‍ 17 നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 45 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്. മാവോയിസ്റ്ഭൂരിപക്ഷപ്രദേശങ്ങളായ അവിടെ സമാധാനാന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നത്. മൊത്തം 11.3 ബില്യന്‍ വോട്ടര്‍മാരാണ് ശനിയാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
അഞ്ച് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 8ന് അവസാനിക്കും. ഈ തിരഞ്ഞെടുപ്പിലും ഇടതുകക്ഷികള്‍ വന്‍ ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications