കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാനയുടെ ആരോപണങ്ങളില്‍ ബി ജെ പിക്ക് ആശങ്കയില്ലെന്ന് വെങ്കയ്യ നായിഡു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ബി ജെ പി വിട്ട മുന്‍ ദില്ലി മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഖുറാന ഉന്നയിക്കുന്ന കാര്യങ്ങളില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എം വെങ്കയ്യനായിഡു പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചില ബി ജെ പി നേതാക്കളെക്കുറിച്ച ഖുറാന ഉന്നയിച്ച പ്രശ്നങ്ങളെപ്പറ്റിയുള്ല ചോദ്യത്തിന് പുറത്തുപോകുന്നതുവരെ ബി ജെ പി ഖുറാനക്ക് നല്ല പാര്‍ട്ടിയായിരുന്നെന്നും പിന്നീടാണ് മോശം അഭിപ്രായം വന്നുതുടങ്ങിയതെന്നും വെങ്കയ്യ പ്രതികരിച്ചു.

കൂടാതെ ഉമാ ഭാരതിക്കും പാര്‍ട്ടിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നായിഡു വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒരോ വ്യക്തിയും പാര്‍ട്ടിക്കു ബലം നല്‍കുകയും അതില്‍നിന്ന് ബലം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണെന്നും വങ്കയ്യ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X