Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

കണ്ണൂര്‍: വ്യാഴാഴ്ച വൈകീട്ട് ഇരിട്ടിയില്‍ നടന്ന ഐക്യ ജനാധിപത്യമുന്നണിയുടെ പ്രചാരണയോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്തു. മെയ് മൂന്നിനാണ് കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നുത്. രാജീവ്ഗാന്‍ന്ധിക്കു ശേഷം ഇരിട്ടി സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് സിംഗ്.

കേരളത്തിന്റെ പുരോഗതിക്ക് ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍, റോഡ് പദ്ധതികളാണ് ഇതില്‍പ്രധാനം . ഇതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

കേരളത്തിന്റെ അഭിവൃദ്ധിക്ക് വ്യാവസായികരംഗം മെച്ചപ്പെടുത്തണം. കുടുതല്‍ നിക്ഷേപം സ്വീകരിക്കാനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുമാണ് ഐക്യജനാധിപത്യ മുന്നണി ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായിരിക്കുന്ന വിദ്യാഭ്യാസ പുരോഗതി, വല്ലാര്‍പാടം പദ്ധതി, മറ്റ് ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി വളരെക്കാലത്തിനുശേഷമാണ് കേരളത്തെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിരിക്കുന്നതെന്നും എടുത്തു പറഞ്ഞു. കേന്ദ്രമന്ത്രി ഇ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ കെ സുധാകരന്‍, കെ.സ ി ജോസഫ്, കെ സി കടമ്പൂരാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ചന്ദ്രന്‍ തില്ലങ്കേരി, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, കെ കെ നാണു, കെ സുരേന്ദ്രന്‍ സജീവ് ജോസഫ്, എന്നിവരെ പ്രധാനമന്ത്രി സദസ്സിന് പരിചയപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+