ശിഹാബ് തങ്ങളുടെ ഭാര്യ അന്തരിച്ചു
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദ ഫാത്തിമ ബീവി ഷരീഫ(58) വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ചു. ഒരുമണി യോടെയായിരുന്നു അന്ത്യം. മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ് ബാഫഖി തങ്ങളുടെ മകളാണ് മരിച്ച ഫാത്തിമ ബീവി. സംസ്താരച്ചടങ്ങുകള്‍ വൈകീട്ടു നടക്കും.
മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രമേഹചികിത്സക്കായുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഇപ്പോഴുള്ളത്. ഇന്നലെവൈകീട്ടാണ് തങ്ങളുടെ ശസ്ത്രക്രിയ നടന്നത്. ഇളയമകന്‍ സയ്യദ് മുനവറലി ശിഹാബ് തങ്ങളും ഭാര്യയും മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പമുണ്ട്. കേന്ദ്രമന്ത്രി ഇ അഹമ്മദ്, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, തുടങ്ങിയ പ്രമുഖര്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.












Click it and Unblock the Notifications