നേപ്പാളില്‍ വീണ്ടും കര്‍ഫ്യൂ
കാഠ്മണ്ഡു: നേപ്പാളിലെ രാജഭരണകൂടം വെള്ളിയാഴ്ചയും തലസ്ഥാനമായ കാഠ്മണ്ഡുവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു . വെള്ളിയാഴ്ച കാലത്ത് 9മുതല്‍ രാത്രി 8 വരെയാണ് നിരോധനം. രാജഭരണത്തിനെതിരെ നടക്കുന്ന പ്രതിഷേധം 16ാം ദിവസത്തിലേക്കുകടന്നതിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടം വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാജ്യവ്യാപകമായി നടന്ന അക്രമങ്ങളില്‍ പ്രതിഷേധപ്രകടനക്കാരും സൈനികരും തമ്മിലേറ്റുമുട്ടി . ഏറ്റുമുട്ടലില്‍ 4പേര്‍കൊല്ലപ്പെടുകയും 100പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധപ്രകടനത്തിനിടെ ജനങ്ങള്‍ ടയറുകള്‍കത്തിക്കുകയും രാജഭരണത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
രാജ്യത്താകെ അവശ്യവസ്തുക്കള്‍ക്ക് വന്‍ ക്ഷാമം നേരിടുകയാണ് . പലസ്ഥലങ്ങളില്‍നിന്നും ചരക്കുമായെത്തുന്ന വണ്ടികളെല്ലാം രാജ്യാതിര്‍ത്തികളില്‍ തടഞ്ഞിട്ടിരിക്കുകയാണ്. നേപ്പാളില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ പൊതുപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്












Click it and Unblock the Notifications