ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നു
കൊളംബോ: തിമിഴ് വംശജര്‍ക്കെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നോര്‍വെയില്‍ നടക്കേണ്ടിയിരുന്ന സമാധാന ചര്‍ച്ചകളില്‍നിന്ന് എല്‍ ടി ടി ഇ പിന്‍മാറി. തമിഴ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതുവരെ ചര്‍ച്ചകള്‍ക്കില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കുന്ന നോര്‍വെ പ്രതിനിധി ജോണ്‍ ഹാസന്‍ ബോവറെയെ പുലികള്‍ അറിയിച്ചു.
നോര്‍വെയില്‍ നടക്കുന്ന ചര്‍ച്ച ശ്രീലങ്കയില്‍നടക്കുന്ന വംശീയ സംഘട്ടനങ്ങള്‍ക്കു പരിഹാരമായേക്കുമെന്ന് സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പുലികളുടെ പിന്‍മാറ്റം. സമീപ കാലത്തു ശ്രീലങ്കന്‍ സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പങ്കില്ലെന്ന എല്‍ ടി ടി ഇ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ നോര്‍വെയില്‍നടന്ന ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തകമാക്കാന്‍ സര്‍ക്കാര്‍ ഇതേവരെ ശ്രമിച്ചിട്ടില്ലെന്ന് എല്‍ ടി ടി ഇയുടെ ഒരു വെബ് സൈറ്റ് ആരോപിക്കുന്നു. ചൊവ്വാഴ്ച കൊളംബോയിലെത്തിയ ഹാസന്‍ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രിഎന്നിവരുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്. സമാധാന ചര്‍ച്ചയില്‍നിന്നു പിന്‍മാറാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് അദ്ദേഹം എല്‍ ടി ടി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications