നാവികസേനാ കപ്പല്‍ കടലില്‍ മുങ്ങി
ദില്ലി: ഇന്ത്യന്‍ നാവികസേനയുടെ ഐ എന്‍ എസ് പ്രഹാര്‍ എന്ന സൈനികക്കപ്പല്‍ കടലില്‍ മുങ്ങി. ഗോവന്‍ തീരത്തുനിന്ന് 35 കിലോ മീറ്റര്‍ പടിഞ്ഞാറുമാറി ഇന്ത്യന്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചാണ് പ്രഹാര്‍ കടലില്‍ മുങ്ങിയത്.
വെള്ളിയാഴ്ച രാത്രി 9.45ഓടെയാണ് അപകടം നടന്നത്. 73 നാവികസേനാംഗങ്ങള്‍ അപകടസമയത്ത് പ്രഹാറിലുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തിയതായി നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു.
കേടുപാടുകളോടെ ചരക്കുകപ്പല്‍ കരക്കടുപ്പിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണംനടത്താന്‍ ഒരു സമിതിയെ നിയമിച്ചതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications