ബംഗാളില്‍ രണ്ടാംഘട്ട പോളിംഗ് തുടങ്ങി
കൊല്‍ക്കത്ത: ബംഗാളിലെ നാല് ജില്ലകളില്‍ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. ഈസ്റ് മിഡ്നാപ്പൂര്‍,ഹൗറ, ഹൂഗ്ലി, നാദിയ ജില്ലകളിലെ 66 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. ഇന്നത്തെ തിരഞ്ഞെടുപ്പില്‍ 384 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
നാല് ജില്ലകളിലുമായി 132 നിരീക്ഷണോദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ദബാശിശ്സെന്‍ അറിയിച്ചു. ഏപ്രില്‍ 17ന് നടന്ന ആദ്യ ഘട്ടത്തില്‍ 45 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്ടാം ഘട്ട പോളിംഗിനും ബംഗാളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications