പ്രമോദ് മഹാജന് വെടിയേറ്റു
മുംബൈ: ബി ജെ പി നേതാവ് പ്രമോദ് മഹാജന് വെടിയേറ്റു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനാണ് മഹാജനു നേരെ നിറയൊഴിച്ചത്. വെടിയേറ്റ മഹാജനെ മുംബൈ ഹിന്ദൂജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ പ്രവീണ്‍ മഹാജന്‍ പ്രമോദ് മഹാജന്റെ വീട്ടിലെത്തി അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് മഹാജന്റെ ദേഹത്തു കൊണ്ടത്. നെഞ്ചില്‍ ഒരു വെടിയുണ്ടയും വയറ്റില്‍ രണ്ട് വെടിയുണ്ടകളും കൊണ്ടിട്ടുണ്ട്. പ്രവീണ്‍ മഹാജന്‍ പിന്നീട് പൊലീസ് സ്റേഷനിലെത്തി കീഴടങ്ങി.
മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖം ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ ആശുപത്രിയിലെത്തി.












Click it and Unblock the Notifications