പ്രവീണ്‍ മഹാജന് മനോരോഗം: അഭിഭാഷകന്‍
മുംബൈ: ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനെ വെടിവച്ച സഹോദരന്‍ പ്രവീണ്‍ മഹാജന് മാനസിക രോഗമുണ്ടെന്ന് പ്രവീണിന്റെ അഭിഭാഷകന്‍ നന്ദകുമാര്‍ രാജുര്‍കര്‍ പറഞ്ഞു.
പ്രവീണിന്റെ പ്രത്യേക മാനസികാവസ്ഥയിലാണ് അയാള്‍ ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നത്. പ്രവീണിന് മനോരോഗ ചികിത്സ ആവശ്യമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്തിനാണ് പ്രവീണ്‍ ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications