മണിപ്പൂരില്‍ കെട്ടിടം തകര്‍ന്ന് 6 പേര്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരിലെ പടിഞ്ഞാറന്‍ ജില്ലയായ സിംഗ് ജാമിയയില്‍ കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മൂന്നുനിലയുള്ള കെട്ടിടമാണ് തകര്‍ന്നത്.
ദേശീയ പാതയുടെ വികസനത്തിനായി തൊഴിലാളികള്‍ കെട്ടിടം പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ ഏറെയും തൊഴിലാളികളാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് അവരെ പ്രവേശിപ്പിച്ച ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ചില തൊഴിലാളികള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications