ജമ്മു കശ്മീരില്‍ ചാവേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഒരു ചാവേര്‍ കൊല്ലപ്പെട്ടു. വ്യോമസേനയുടെ വാഹനനിരക്കു നേരെ ചാവേര്‍ ആക്രമണം നടത്താനുള്ള ശ്രമത്തിനിടയിലാണ് ചാവേര്‍ കൊല്ലപ്പെട്ടത്.
പുല്‍വാമ ജില്ലയിലെ അവന്തിപ്പാറയില്‍ റോഡിലൂടെ പോവുകയായിരുന്നു സൈനികരുടെ വാഹനനിരക്കു നേരെ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനം നടത്താനാണ് ചാവേര്‍ ശ്രമിച്ചത്. എന്നാല്‍ വാഹനനിരക്കു നേരെ എത്തുന്നതിന് മുമ്പേ സ്ഫോടനം നടന്നു.
സ്ഫോടനത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications