Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വീണ്ടും അധികാരത്തിലേറും: ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എ കെ ആന്റണി.

പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ യു ഡി എഫിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത അഞ്ചു വര്‍ഷവും കേരളത്തെ മുന്നോട്ടു നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ്സര്‍ക്കാര്‍തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ജഗതി സ്കൂളില്‍ വോട്ടുചെയ്തതിനുശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി എസ് അച്യുതാനന്ദന് മലമ്പുഴയില്‍ സീറ്റുനിഷേധിച്ചതോടെ ലഭിച്ച രക്തസാക്ഷി പരിവേഷമാണ് തിരഞ്ഞെടുപ്പ് സര്‍വേകളില്‍ എല്‍ ഡി എഫ് അനുകൂല പ്രതികരണം ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ പിന്നീടുണ്ടായ സംഭവപരമ്പരകളെത്തുടര്‍ന്ന് വി എസിന് സീറ്റു ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിലപാടുകളെപ്പറ്റി വോട്ടര്‍മാര്‍ ചര്‍ച്ചചെയ്തുതുടങ്ങി. ഇതാണ് അവസാനഘട്ടത്തില്‍ യു ഡി എഫ് അനുകൂല തരംഗമായി മാറിയത്. ആന്റണി പറഞ്ഞു. ആന്റണിയോടൊപ്പം മന്ത്രി എം എം ഹസ്സനും കുടുംബവും വോട്ടുചെയ്യാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+