Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപിയുടെ പിന്തുണ തേടിയിട്ടില്ല: ബര്‍ദാന്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിഡിപിയുടെ പിന്തുണ തേടിയിട്ടില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍.

പിഡിപി സ്വയം പിന്തുണ പ്രഖ്യാപിച്ചതാണ്. പിന്തുണ പ്രഖ്യാപിക്കുന്നവരോട് വോട്ട് വേണ്ടെന്നു പറയണോയെന്ന് ബര്‍ദാന്‍ ചോദിച്ചു.

കേരളത്തിലെ വികസനത്തിന്റെ നേതൃത്വം യുഡിഎഫിന് അവകാശപ്പെടാനാവില്ല. അടിസ്ഥാന വര്‍ഗങ്ങളുടെ വികസനത്തിന് എന്നും മുന്‍കൈയെടുത്തിട്ടുള്ളത് എല്‍ഡിഎഫാണ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ബിജെപി കരുതേണ്ട. അതേസമയം പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദമുണ്ടാകും.

വിദേശനയത്തില്‍ അടുത്ത കാലത്തെടുത്ത ചില തീരുമാനങ്ങള്‍ തിരുത്തേണ്ടിവരുമെന്നും ബര്‍ദാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+