Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല: ഉമ്മന്‍ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി എംഡിഎല്‍പി സ്കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിതരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ മന്ദതയുണ്ടായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാശിയേറിയ പ്രചരണമാണ് നടത്തിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും വരവ് യുഡിഎഫ് പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാര്‍ ഒപ്പിടാന്‍ എതിര്‍ക്കുക വഴി സിപിഎം അവരുടെ വികസന വിരുദ്ധ നയം വെളിപ്പെടുത്തുകയായിരുന്നു. കേരളത്തില്‍ പുതിയ പദ്ധതികള്‍ ആവശ്യമുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അതിനായാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ആരംഭിക്കാന്‍ ശ്രമിച്ചത്.

ലോകത്തിലെ മുഴുവന്‍ ഐടി കമ്പനികളും ഇവിടെ നിക്ഷേപം നടത്തും. അത് കേരളത്തിലെ ഐടി രംഗത്ത് വളരെ വലിയ വളര്‍ച്ചയുണ്ടാക്കും. കേരളത്തെ വികസനത്തിലേക്ക് നയിക്കാണോ അതോ നിക്ഷേപം നടത്താന്‍ വരുന്നവരെ ആട്ടിപ്പായിക്കണോ എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+