ടി.കെയുടെ മൃതദേഹം സംസ്കരിച്ചു
കൊച്ചി: വെള്ളിയാഴ്ച അന്തരിച്ച മുന്‍ മന്ത്രി ടി.കെ.രാമകൃഷ്ണന്റെ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ തൃപ്പൂണിത്തുറയില്‍ സംസ്കരിച്ചു.
പാര്‍ട്ടി പതാക പുതപ്പിച്ച ടി.കെയുടെ മൃതദേഹം വിലാപയാത്രയായാണ് ഏരൂരിലെ ആസാദ് ഗ്രൗണ്ടിലേക്ക് സംസ്കരിക്കാനായി കൊണ്ടുവന്നത്. ജീവിതത്തിന്റെ നാനാതുറയിലുമുള്ള ആയിരങ്ങള്‍ ടി.കെക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തൃപ്പൂണിത്തുറയില്‍ എത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ , പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന്‍ തുടങ്ങി എല്ലാ രാഷ്ടീയപ്പാര്‍ട്ടിയിലെയും പ്രമുഖര്‍ ടി.കെക്ക് ആന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഒമ്പത് തവണ സംസ്ഥാന നിയമസഭിയലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.കെ ാംസ്കാരികമന്ത്രിയായും ഫീഷറീസ് മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്നു. 1977മുതല്‍ 80വരെ പ്രതിപക്ഷനേതാവായും ടി.കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ടി.കെ വെള്ളിയാഴ്ചായണ് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ അന്തരിച്ചത്.












Click it and Unblock the Notifications