എല്‍ഡിഎഫ് 85 സീറ്റെങ്കിലും നേടും: വെള്ളാപ്പള്ളി
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 85 സീറ്റെങ്കിലും നേടിയിരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന്‍ പറഞ്ഞു.
കണിച്ചുക്കുളങ്ങര സ്കൂളില്‍ വോട്ടുചെയ്യാനെത്തിയതായിരുന്നു നടേശന്‍. അന്തിമഘട്ടത്തില്‍ യുഡിഎഫ് കുതിച്ചുചാട്ടത്തിന് ശ്രമിക്കുകയാണ്. വിവിധ രാഷ്ടീയ ,മത മേലാളന്മാരുടെ സഹായത്തോടെയാണ് എല്‍ ഡി എഫിനെ ചെറുത്തുതോല്‍പ്പിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നതെന്നും നടേശന്‍ ആരോപിച്ചു.
എസ് എന്‍ ഡി പി ഭാരവാഹികളില്‍ പലരും യു ഡി എഫ് , ബി ജെ പി സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ടെങ്കിലും എല്‍ ഡി എഫിനെ പിന്തുണക്കുകയെന്നതാണ് എസ് എന്‍ ഡി പി നയം. ഇന്ത്യയെ മുഴവനായും മാറ്റിമറിക്കാന്‍ കഴിയില്ലെങ്കിലും തന്റെ വാക്കുകള്‍ കണക്കിലെടുക്കുന്നവര്‍ക്കിടയില്‍ ചെറിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും നടേശന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications