രാജാവിന്റെ പ്രഖ്യാപനത്തില്‍ കഴമ്പില്ലെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍
കാഠ് മണ്ഡു: അധികാരം വിടുന്നുവെന്ന നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്രയുടെ പ്രഖ്യാപനത്തില്‍ നേപ്പാളിലെ ഏഴു പ്രതിപക്ഷപ്പാര്‍ട്ടികളും മറ്റ് നേതാക്കളും അസംതൃപ്തി പ്രകടിപ്പിച്ചു.
രാജാവിന്റെ പ്രഖ്യാപനം അപൂര്‍ണമാണെന്നാരോപിച്ച പാര്‍ട്ടികള്‍ അധികാരം പൂര്‍ണമായുപേക്ഷിച്ച് ജനാധിപത്യ പുന:സ്ഥാപനത്തിനായി തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുവരെ പ്രതിഷേധ പ്രകടനങ്ങളും പണിമുടക്കുകളും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രഖ്യാപനം അപൂര്‍ണമാണെന്നുമാത്രമല്ല ഏഴുപാര്‍ട്ടികളും മുന്നേട്ടുവെച്ച മിനിമം ആവശ്യങ്ങള്‍പോലും രാജാവ് കണക്കിലെടുത്തിട്ടില്ലെന്നും നേപ്പാളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുശീല്‍ കൊയ്രാള ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളിലും സിവില്‍ സൂഹത്തിലും വിഭാഗീയതയുണ്ടാക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് രാജാവിന്റെ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്നും പാര്‍ട്ടി പ്രതിനിധികള്‍ ആരോപിച്ചു. രാജവിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനാളുകള്‍ ഇന്നും നേപ്പാല്‍ തെരുവുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications