പ്രമോദ് മഹാജന്റെ നില അല്പം മെച്ചപ്പെട്ടു
മുംബൈ: ആശുപത്രിയില്‍ക്കഴിയുന്ന ബിജെപി നേതാവ് പ്രമോദ് മഹാജന്റെ നിലഅല്പം മെച്ചപ്പെട്ടതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
മഹാജന്‍ കൈകാലുകള്‍ അനക്കുകയും മയക്കത്തില്‍നിന്നുണരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എങ്കിലും ആരോഗ്യനില ഇപ്പോഴും ഗുരുതരമായിത്തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കരളില്‍ നിന്നുള്ള രക്തസ്രാവം കുറയുകയും വൃക്കകള്‍ ചെറിയതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications