പ്രവീണ്‍ മഹാജനെ റിമാന്‍ഡു ചെയ്തു
മുംബൈ: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനെ വെടിവച്ച കേസില്‍ സഹോദരന്‍ പ്രവീണ്‍മഹാജനെ ഏപ്രില്‍ 29 വരെ സെന്‍ട്രല്‍ മുംബൈയിലെ കോടതി പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
പ്രമോദ് മഹാജനു നേരെ കൊലപാതക ശ്രമം നടത്തിയെന്ന കുറ്റമാണ് പ്രവീണിനു മേല്‍ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് പ്രവീണിനെ റിമാന്‍ഡു ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പൊലീസിനു പ്രവീണ്‍ നല്‍കിയ മൊഴിയില്‍ പ്രമോദ് മഹാജനെ കൊല്ലാനാണ് താന്‍ ശ്രമിച്ചതെന്നും തന്നോടും മറ്റ് കുടുംബാംഗങ്ങളോടും വളരെ മോശമായാണ് അദ്ദേഹം പെരുമാറുന്നതെന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications