Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ സീറ്റ് ഇടതിനെന്ന് എക്സിറ്റ് പോള്‍

കൊച്ചി: കേരള നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കൂടുതല്‍ സീറ്റ് നേടുമെന്ന് ടിവി ചാനലുകള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

ഏഷ്യാനെറ്റിനായി നടത്തയ എക്സിറ്റ്പോളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 34 മുതല്‍ 40സീറ്റ് വരെ ലഭിക്കുമെന്ന് പറയുന്നു. യു ഡി എഫിന് 18മുതല്‍ 23 വരെ സീറ്റ് കിട്ടാനാണ് സാധ്യത. ഒന്നാം ഘട്ടത്തില്‍ ബിജെപിക്ക് സീറ്റുണ്ടാവില്ല.

ഇടതുമുന്നണിക്ക് 47 ശതമാനം വോട്ടും യുഡിഎഫിന് 45 ശതമാനം വോട്ടും ലഭിക്കുമെന്നാണ് ഏഷ്യാനെറ്റിനു വേണ്ടി മാര്‍ച്ച് മാര്‍ക്കറ്റിങ്ങ് ആന്റ് റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി നടത്തിയ എക്സിറ്റ്പോള്‍ ഫലം പ്രവചിക്കുന്നത്.

ഇന്ത്യാവിഷനു വേണ്ടി നടത്തിയ എക്സിറ്റ് പോളില്‍ ആദ്യഘട്ടത്തില്‍ ഇടതുമുന്നണിക്ക് 39 സീറ്റ് ലഭിക്കും എന്ന് വ്യക്തമാക്കുന്നു. യു ഡി എഫിന് 19 സീറ്റും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിക്കും.

ജീവന്‍ ടി വി പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലത്തില്‍ ഇടതുമുന്നണിക്ക് 44 മുതല്‍ 48 സീറ്റു വരെ ലഭിക്കുമെന്ന് വ്യക്തമാക്കുന്നു. യു ഡി എഫിനാകട്ടെ 11 മുതല്‍ 15 സീറ്റ് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+