കൊടകരയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് 3 മരണം
തൃശ്ശൂര്‍: ഞായറാഴ്ച തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മൂവാറ്റുപുഴ ആരപ്പുഴ കണ്ടച്ചാവടി വീട്ടില്‍ രമ, ഗൗരി (ഒന്ന്) , കെഎല്‍ ഏഴ്-എഎല്‍ 5469 നമ്പറിലുള്ള വെളുത്ത മാരുതികാറിന്റെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രമയുടെ മക്കളായ രമേശ്( 24), ആശ(22) എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പഴനിയില്‍നിന്നു മൂവാറ്റുപുഴക്കു വരികയായിരുന്ന കാര്‍ കായംകുളത്തു നിന്നും കോടാളിയിലേക്കു വിവാഹസംഘത്തെയും കൊണ്ടു പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ്സിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്ക് മാത്രമേയുള്ളുവെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications