Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ നാല് കനേഡിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കാണ്ഠഹാര്‍: വടക്കന്‍ കാണ്ഠഹാറില്‍ റോഡരികിലുണ്ടായ ബോംബു സ്ഫോടനത്തില്‍ നാല് കനേഡിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഷാ-വാലി-കോട്ട് ജില്ലിയില്‍ സൈനികവാഹനത്തില്‍ കനേഡിയന്‍ സേനാംഗങ്ങള്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോംബുസ്ഫോടനം നടന്നതെന്ന് കനേഡിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണത്തില്‍ വാഹനത്തിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അഫ്ഗാനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെചെറുക്കാന്‍ ജനങ്ങളെയും അഫ്ഗാന്‍ സേനയെയും സഹായിക്കുന്നതിനാണ് തങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍മൂലം പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഇതേവരെ ആരെയും പിടികൂടിയിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതേവരെ ഏറ്റെടുത്തിട്ടില്ല. താലിബാന്‍ സൈനികരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നതായും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നു സൈനികവൃത്തങ്ങള്‍ കാണ്ഠഹാറില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+