Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ രാജാവിന് പ്രതിപക്ഷപ്പാര്‍ട്ടികളുടെ അന്ത്യശാസനം

കാഠ്മണ്ഡു: ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന നേപ്പാല്‍ രാജാവിന്റെ വാഗ്ദാനം നിരസിച്ച പ്രതിപക്ഷപ്പാര്‍ട്ടികള്‍ പിരിച്ചുവിട്ട നേപ്പാള്‍ പാര്‍ലമെന്റ് 24 മണിക്കൂറിനകം പുന:സ്ഥാപിക്കണമെന്ന് രാജാവിന് അന്ത്യശാസനം നല്‍കി.

ഈ ആവശ്യം നിറവേറ്റിയില്ലെങ്കില്‍ പാര്‍ലമെന്റ് പുന:സ്ഥാപിക്കപ്പെട്ടതായി തങ്ങള്‍ പ്രഖ്യാപിക്കുമെന്നും സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രതിപക്ഷപ്പാര്‍ട്ടികള്‍ അറിയിച്ചു.

നിയമ നിര്‍മാണ സഭയിലേക്കു തിരഞ്ഞെടുപ്പു നടത്തുകയും പാര്‍ലമെന്റ് പുനസ്ഥാപിക്കുകയും ചെയ്യുന്നതുവരെ സമരപരിപാടികള്‍ തുടരുമെന്നും പാര്‍ട്ടിനേതാക്കള്‍ വ്യക്തമാക്കി. ജനകീയ സമരത്തെ ദുര്‍ബലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജാവ് അധികാരം കൈമാറാമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

ഇതിനിടെ ശനിയാഴ്ച കര്‍ഫ്യൂ ലംഘിച്ചു രാജാവിന്റെ വസതിയിലേക്കു മാര്‍ച്ചു നടത്തിയ സമരക്കാര്‍ക്കെതിരെ പൊലീസ് വെടിവെയ്പുനടത്തി. മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പ്രക്ഷോപത്തില്‍ ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികളുമായി ചേര്‍ന്ന് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് വേണ്ടതെന്ന് ജ്ഞാനേന്ദ്രരാജാവുമായി ചര്‍ച്ചനടത്തിയ ഇന്ത്യന്‍ പ്രധനമന്ത്രിയുടെ പ്രത്യേക ദൂതന്‍ കരണ്‍സിംഗ് അഭിപ്രായപ്പെട്ടു. രാജഭരണവും ബഹുകക്ഷി ജനാധിപത്യവും ഒരുമിച്ചുപോകില്ലെന്നും അതിന്‍ ഭരണഘടനാ നിര്‍മ്മാണ സഭ രൂപീകരിച്ച് പൂര്‍ണ അധികാരമുള്ള ജനാധിപത്യ സര്‍ക്കാറിന് രൂപം കൊടുക്കുകയാണ് വേണ്ടതെന്നും സി പി എം, സി പി ഐ എന്നീ കക്ഷികള്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+