കശ്മീരില്‍ ബൂത്തിനു നേരെ ഗ്രനേഡ് എറിഞ്ഞു
ശ്രീനഗര്‍: നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ ഒരു ബൂത്തിന് പുറത്തുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു.
പട്ടാന്‍ നിയസഭാ മണ്ഡലത്തിലെ ഒരു ബൂത്തിനു പുറത്താണ് സ്ഫോടനമുണ്ടായത്. തീവ്രവാദികള്‍ പോളിംഗ് ബൂത്തിനു നേര ഗ്രനേഡെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്.
യാദിപൂര ഗ്രാമത്തിലെ ഒരു ബൂത്തിനു നേരെയും തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. പൊട്ടാത്ത ഗ്രനേഡ് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി.












Click it and Unblock the Notifications