മഹാജനെ ചികിത്സിക്കാന്‍ ആസ്ത്രേല്യന്‍ ഡോക്ടറെത്തി
മുംബൈ: വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ കഴിയുന്ന ബിജെപി നേതാവ് പ്രമോദ് മഹാജനെ ചികിത്സിക്കാന്‍ ആസ്ത്രേല്യയില്‍ നിന്നും ഓര്‍ത്തോ ട്രോമ വിദഗ്ധനെത്തി.
മഹാജന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഓര്‍ത്തോ ട്രോമ വിദഗ്ധനായ സ്റീഫന്‍ ഡീന്‍ മുംബൈയിലെത്തിയത്. ഞായറാഴ്ച രാത്രി മുംബൈയിലെത്തിയ അദ്ദേഹം ഹിന്ദുജ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി.
ലണ്ടനില്‍ നിന്നെത്തിയ ലിവര്‍-പാങ്ക്രിയാസ് വിദഗ്ധന്‍ ഡോ.മുഹമ്മദ് രെലയാണ് മഹാജനെ നേരത്തെ ചികിത്സിച്ചിരുന്നത്.












Click it and Unblock the Notifications