മഹാജന്റെ നില മാറ്റമില്ലാതെ തുടരുന്നു
മുംബൈ: സഹോദരന്റെ വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന് ബോധം തിരിച്ചു കിട്ടിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി വീണ്ടും അടിയന്തര ശസ്ത്രിക്രിയ നടത്തിയിട്ടുണ്ട്. കരളിലെ രക്തസ്രാവം കുറഞ്ഞിട്ടുണ്ട് . ആന്തരികാവയവങ്ങള്‍ക്കു കാര്യമായ തകരാറുള്ളതിനാലാണ് സ്ഥിതിയില്‍ കാര്യമായ വ്യത്യാസം കാണാത്തതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കരള്‍ തകര്‍ത്തതുകൂടാതെ വൃക്കക്കും കാര്യമായി ക്ഷതമേല്‍പിച്ച ഒരു വെടിയുണ്ട ഇതേവരെ നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളെ മഹാജന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല കണ്ണുതുറക്കുകയും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തതായി ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്.
ലണ്ടനില്‍നിന്നെത്തിയ ഇന്ത്യന്‍ വംശജനായ കരള്‍ പാന്‍ക്രിയാസ് ശസ്ത്രിക്രിയാ വിധഗ്ദ്ധന്‍ മുഹമ്മദ് റലെ മഹാജനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാമാണ് തുടര്‍ചികിത്സകള്‍ നടത്തുന്നത്. ഉപരാഷ്ട്രപതി ഭൈറോണ്‍സിംഗ് ശെഖാവത്, മുന്‍ പ്രധാനമന്ത്രി വാജ്പേയ് എന്നിവര്‍ ഹിന്ദൂജ ആശുപ്ത്രിയിലെത്തി മഹാജനെ കണ്ടിരുന്നു.












Click it and Unblock the Notifications