കേന്ദ്രത്തിന്റെ നേപ്പാള്‍നയത്തിനെതിരെ നട്വര്‍
ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ നേപ്പാള്‍ നയത്തിനെതിരെ മുന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിംഗ് കടുത്ത വിമര്‍ശനമുയര്‍ത്തി. നേപ്പാള്‍ പ്രശ്നത്തിനുനേരെ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗമനോഭാവം ശരിയല്ലെന്നും ഈ നയം മൂലം നേപ്പാളലെ ജനങ്ങളോടു നീതിപുല്‍ത്താന്‍ കഴിയില്ലെന്നും സിംഗ് അഭിപ്രായപ്പെട്ടു.
കരണ്‍സിംഗിനെ പ്രത്യേക ദൂതനായി ചര്‍ച്ചക്കയച്ച നടപടി ഏറെ വൈകിപ്പോയി. മാത്രമല്ല, രാജാധിപത്യത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് അപ്രീതിയുണ്ടാക്കുന്ന തീരുമാനമാണ് ഈ ചര്‍ച്ചയില്‍ നേപ്പാള്‍ രാജാവ് കൈക്കൊണ്ടത്. സിപിഎം നേതാവ് സീതാറാം യെച്ചൂരി മുന്നോട്ടു വച്ച ഏഴിന ഫോര്‍മുലയാണ് നേപ്പാള്‍ പ്രശ്നപരിഹാരത്തിന് കൂടുതല്‍ അനുയോജ്യമെന്നും മുന്‍മന്ത്രി വ്യക്തമാക്കി.
ഇറാഖിലെ എണ്ണക്കു പകരം ഭക്ഷണം പദ്ധതിയിലെ അഴിമതിയാരോപണത്തെത്തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് നട്വര്‍ സിംഗ് മന്ത്രിസ്ഥാനം രാജവെച്ചത്. അതിനുശേഷം ഇതാദ്യമായാണ് സര്‍ക്കാറിനെതിരെ ആരോപണവുമായി നട്വര്‍ രംഗത്തെത്തുന്നത്. നട്വര്‍ സിംഗ് വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യ-നേപ്പാള്‍ ബന്ധത്തിന് പുതിയമാനങ്ങള്‍ കൈവന്നത്.


Click it and Unblock the Notifications